ജനീവ: ഐക്യരാഷ്ട്രസഭയുടെ ഉപദേഷ്ടാക്കളിലൊരാളായി ഇന്ത്യന്‍ വംശജനായ സൂര്യ ദേവ നിയമിതനായി. മനുഷ്യാവകാശം, ബിസിനസ് സംരംഭങ്ങള്‍, രാജ്യാന്തര സഹകരണം എന്നീ വകുപ്പുകളിലാണ് ഇദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് ഏഷ്യ-പസഫിക് പ്രതിനിധിയായി സൂര്യ ദേവയെ നിയമിച്ചത്.
ഹോങ്കോങ്ങിലെ സിറ്റി യൂനിവേഴ്സിറ്റി നിയമവിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസറായ ഇദ്ദേഹം ബിസിനസ്, മനുഷ്യാവകാശം, കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധത, ഇന്ത്യ-ചൈന ഭരണഘടന, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ വിദഗ്ധനാണ്. 2014ല്‍ ഇന്ത്യയുടെ ബിസിനസ്, മനുഷ്യാവകാശം എന്നിവയുടെ ഉപഘടന എന്ന വിഷയത്തില്‍ പ്രബന്ധം രചിച്ചിരുന്നു. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷനല്‍ ലോയുടെ എക്സിക്യൂട്ടിവ് സമിതിയംഗം കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.