ബ്രസല്‍സ് ഭീകരാക്രമണം: 242 പേരുമായി ജെറ്റ് എയര്‍വേസ് ഇന്ത്യയില്‍ തിരിച്ചത്തെി

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 28 ജീവനക്കാരടക്കം 242 പേരുമായി ബ്രസല്‍സില്‍ കുടുങ്ങിയ ജെറ്റ് എയര്‍വേസ് ഇന്ത്യയിലത്തെി.

ഫൈ്ളറ്റ് 9 ഡബ്ള്യു 1229 വിമാനമാണ് വെള്ളിയാഴ്ച രാവിലെ 5.30ഓടെ ആംസ്റ്റര്‍ഡാമില്‍നിന്ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയത്. തുടര്‍ന്ന് മുംബൈയിലേക്ക് പോയി.ആക്രമണത്തില്‍ പരിക്കേറ്റ ജെറ്റ് എയര്‍വേസ് ജീവനക്കാരി നിധി ചാപേക്കറിനെ ചികിത്സയുടെ ഭാഗമായി അബോധാവസ്ഥയിലാക്കിയിരിക്കുകയാണെന്ന് മാനേജര്‍ ബെര്‍ണാഡ് ഗ്യൂസെറ്റ് അറിയിച്ചു. ഫൈ്ളറ്റ് അറ്റന്‍ഡന്‍റായ നിധിയുടെ ശരീരത്തില്‍ 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ചെവിക്കും കണ്ണിനും പരിക്കേറ്റ ഫൈ്ളറ്റ് പര്‍സ്യൂവര്‍ അമിത് മൊത്വാനിയും ചികിത്സയിലാണ്.

അതേസമയം, കാണാതായ ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ രാഘവേന്ദ്ര ഗണേശിനെക്കുറിച്ച് വിവരമില്ല. ഗണേശിനെ കണ്ടത്തൊന്‍ ഇന്ത്യന്‍ എംബസി നടത്തുന്ന തിരച്ചിലുമായി സഹകരിക്കാന്‍ സഹോദരന്‍ ബ്രസല്‍സിലത്തെിയിട്ടുണ്ട്. എന്നാല്‍, ബെല്‍ജിയത്തിലെ നിയമപ്രകാരം  ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ സൈനിക ആശുപത്രി തയാറാകുന്നില്ളെന്നും ഇതിന് ശ്രമം തുടരുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരി അറിയിച്ചു.ആക്രമണത്തിനുശേഷം താന്‍ സുരക്ഷിതനാണെന്ന് ഗണേശില്‍നിന്ന് ഫേസ്ബുക് സന്ദേശം ലഭിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അവകാശപ്പെട്ടു. എന്നാല്‍, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.