ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ 31 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനിടെ കാണാതായ ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരന്‍ രാഘവേന്ദ്ര ഗണേശ് മെട്രോയില്‍ സഞ്ചരിച്ചിരുന്നതായി സ്ഥിരീകരണം. ഗണേശ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് മെട്രോ യാത്രക്കിടെയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്് ട്വിറ്ററിലൂടെ അറിയിച്ചു്.
സ്ഫോടന ശേഷം ഗണേശിനെ കണ്ടത്തൊനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 1.30നും ഇടയില്‍ ഗണേശുമായി സംസാരിച്ചിരുന്നുവെന്ന് ഇദ്ദേഹത്തിന്‍െറ മാതാവ് അന്നപൂര്‍ണി ഗണേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍നിന്നും ഗണേശ് സംഭവ ദിവസം മെട്രോയില്‍ യാത്രചെയ്തിരുന്നതായി വ്യക്തമാകുകയായിരുന്നു.
ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും ചൊവ്വാഴ്ചയാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ ജെറ്റ് എയര്‍വേസ് ജീവനക്കാരായ രണ്ട് പേരുള്‍പ്പെടെ 300 പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.നിദി ചാപേക്കര്‍, അമിത് മോത്വാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സുഖം പ്രാപിച്ചുവരുന്നതായി സുഷമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.