അഭയാര്‍ഥി പ്രതിസന്ധി; ഇ.യു ഫണ്ട് സ്വീകരിക്കില്ലെന്ന് എം.എസ്.എഫ്

ബ്രസല്‍സ്: അഭയാര്‍ഥികള്‍ക്കുനേരെയുള്ള  നിലപാടില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂനിയന്‍െറ  ഫണ്ട് നിരസിക്കാന്‍ സന്നദ്ധ സംഘടനയായ മെഡിസിന്‍ സാന്‍സ് ഫ്രന്‍റിയേഴ്സ്(എം.എസ്.എഫ്) തീരുമാനിച്ചു. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ നടന്ന കരാറിനെ തുടര്‍ന്നാണ് തീരുമാനം. ഇതുവരെ ആയി 4.4 കോടി ഡോളര്‍  തുക ഇ.യുവില്‍ നിന്നും സംഘടന കൈപ്പറ്റിയിട്ടുണ്ട്. ജനങ്ങളുടെ അത്യാവശ്യങ്ങള്‍ നിവൃത്തിക്കുക എന്ന മൗലിക തത്ത്വത്തിന് എതിരാണ് ഇ.യു- തുര്‍ക്കി കരാര്‍ എന്ന് എം.എസ്.എഫ് ഇന്‍റര്‍നാഷനല്‍ സെക്രട്ടറി ജെറോ ഒബേറിയറ്റ് പറഞ്ഞു. ഇ.യുവിന്‍െറ കാലാകാലങ്ങളായുള്ള പോരായ്മകളെ അഭിമുഖീകരിക്കാന്‍ ഈ കരാറിനാവില്ളെന്നും ഇത് തികച്ചും യൂറോപ്പിന്‍െറ അഭയാര്‍ഥി നയത്തെ അപഹാസ്യമാക്കുന്നുവെന്നും  കുറ്റപ്പെടുത്തിയ അദ്ദേഹം മറ്റു രാജ്യങ്ങളും അഭയാര്‍ഥികളുടെ മേലുള്ള തങ്ങളുടെ കടമകള്‍ പിറകില്‍ ഉപേക്ഷിക്കുന്നതിന് ഈ കരാര്‍ ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ മൊത്തം ഫണ്ടില്‍ 90 ശതമാനവും സ്വകാര്യ സ്രോതസ്സുകളില്‍നിന്ന് സ്വീകരിച്ചവയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.