ഫ്രോയ്ഡിന്‍െറ ചെറുമകനെതിരെ ബാലപീഡനാരോപണം

ലണ്ടന്‍: വിഖ്യാത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയ്ഡിന്‍െറ ചെറുമകനും ബ്രിട്ടനിലെ പ്രമുഖ ബ്രോഡ്കാസ്റ്ററുമായിരുന്ന ക്ളെമന്‍റ് ഫ്രോയ്ഡിനെതിയെ ബാലപീഡനാരോപണം.  1940നും 1970നും ഇടയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ക്ളെമന്‍റ് ഫ്രോയ്ഡ് മരിച്ച് ഏഴു വര്‍ഷത്തിനുശേഷം യു.കെയിലെ ഐ.ടി.വി ചാനല്‍ സംപ്രേഷണം ചെയ്ത ‘എക്സ്പോഷര്‍: എബ്യൂസ്ഡ് ആന്‍ഡ് ബിട്രെയ്ഡ് -എ ലൈഫ് സെന്‍റന്‍സ്’ എന്ന ഡോക്യുമെന്‍ററിയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.