നോര്‍വേയില്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

ഓസ്ലോ: ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി പെട്രോള്‍-ഡീസല്‍ കാറുകളും നിരോധിക്കാനൊരുങ്ങുകയാണ് നോര്‍വെ സര്‍ക്കാര്‍. പ്രതിപക്ഷ -സര്‍ക്കാര്‍ പ്രതിനിധികള്‍ ഒന്നിച്ചടെുത്ത തീരുമാനമാണിത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 100 % കാറുകളും ഹരിതോര്‍ജത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പല റിപ്പോര്‍ട്ടുകളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നടപടി വിജയമാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ ( കല്‍ക്കരി, ഗ്യാസ്,) ഓടുന്ന മറ്റു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. കമ്പനി സി.ഇ.ഒ ഇലോണ്‍ മുസ്ക്ക് നേര്‍വെയുടെ നടപടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്ന രാജ്യവും നോര്‍വെയാണ്. 24 % പുതിയ വാഹനങ്ങളും ഇലക്ട്രിക് ചാര്‍ജിലാണ് നിരത്തിലത്തെുന്നത്. ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലക്ക് കൂടുതല്‍ വിപണിയുള്ള രാജ്യങ്ങളിലൊന്നാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.