ഇസ്തംബൂള്‍: തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. തെക്ക് -കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദ് ഭൂരിപക്ഷ മേഖലയായ ദിയര്‍ബകിര്‍ പ്രവിശ്യയിലെ പോലീസ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ) ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു.
ബോംബാക്രമണത്തിന് പിന്നാലെ അക്രമികള്‍ റോക്കറ്റാക്രമണവും വെടിവെപ്പും നടത്തി. ആക്രമണത്തില്‍ സിവിലിയന്മാരുടെ വീടുകളും പൊലീസ് ക്വാര്‍ട്ടേഴ്സുകളും തകര്‍ന്നു. പൊലീസുകാരെ ലക്ഷ്യംവെച്ച സ്ഫോടനത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ മൂന്ന് സിവിലിയന്മാരും പൊലീസ് സേനയിലെ മൂന്ന്് കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട് സ്ഫോടനം നടന്ന മേഖലക്ക് തൊട്ടടുത്തായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷമായ കുര്‍ദുകളുടെ സ്യാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ട് 1984 മുതല്‍ പി.കെ.കെ തുര്‍ക്കി സര്‍ക്കാറുമായി സായുധ സംഘട്ടനത്തിലാണ്. എന്നാല്‍, 2013ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ജൂലൈയില്‍ പിന്‍വലിച്ചതു മുതല്‍ ഇരുവിഭാഗവും തമ്മിലുളള സംഘര്‍ഷങ്ങളും ശക്തിപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഇതുവരെയായി പതിനായിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.