കുർദുകൾക്ക് നേരെ ആക്രമണം: ഫ്രാൻസിന്‍റെ ആവശ്യം തുർക്കി തള്ളി

അങ്കാറ: സിറിയയിൽ കുർദുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന ഫ്രാൻസിന്‍റെ ആവശ്യം തുർക്കി തള്ളി. അലപ്പോയിലെ വടക്കൻ മേഖലയിൽ കുർദുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് തുർക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു വ്യക്തമാക്കി. റഷ്യൻ സഹായത്തോടെ കുർദുകൾ മുന്നേറുന്നത് തടയുമെന്നും ഒഗ്ലു കൂട്ടിച്ചേർത്തു.

അലപ്പോയിലെ വടക്കൻ മേഖലയിൽ നിന്ന് ഒഴിയണമെന്ന തുർക്കിയുടെ ആവശ്യം കുർദുകൾ നേരത്തെ നിരാകരിച്ചിരുന്നു. പീപ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനോടും (വൈ.പി.ജി) സിറിയന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയോടും (പി.വൈ.ഡി) ആണ് പിന്മാറാൻ ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം തള്ളിയതോടെയാണ് തുർക്കി ആക്രമണം തുടങ്ങിയത്. അഭയാർഥി പ്രശ്നം രൂക്ഷമാകാൻ കാരണം കുർദുകളാണെന്നാണ് തുർക്കിയുടെ നിലപാട്.

കുർദുകൾക്ക് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പികണമെന്നും ഇപ്പോഴത്തെ ആക്രമണം അന്താരാഷ്ട്ര നിലപാടുകളുടെ ലംഘനമാണെന്നും ഫ്രാൻസ് ചൂണ്ടിക്കാട്ടുന്നു.

ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ് സഖ്യകക്ഷികളില്‍ അംഗമാണ് പി.വൈ.ഡി. അക് പാര്‍ട്ടിയുമായി 30 വര്‍ഷമായി പോരാട്ടം തുടരുന്ന കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സിറിയന്‍ വിങ്ങാണ് പി.വൈ.ഡി എന്നാണ് തുര്‍ക്കി കരുതുന്നത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.