ഈ വര്‍ഷം മൂന്നുലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി

ബെര്‍ലിന്‍: ഈ വര്‍ഷം 250000നും 300000ത്തിനുമിടെ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് ജര്‍മനി. കഴിഞ്ഞവര്‍ഷം അഭയം നല്‍കിയതിന്‍െറ മൂന്നിലൊന്ന് ആളുകള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് പറഞ്ഞു. 2015ല്‍ റെക്കോഡ് കണക്കിന് അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്‍െറ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഏറെ പഴികേട്ടിരുന്നു.

മൂന്നുലക്ഷമാണ്  ഈ വര്‍ഷം രാജ്യത്തിന് താങ്ങാവുന്ന പരിധി. കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നാല്‍ അത് രാജ്യത്തെ സമ്മര്‍ദത്തിലാക്കും. കഴിഞ്ഞവര്‍ഷത്തെപോലെയുള്ള സാഹചര്യമല്ല രാജ്യത്തെന്നും മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് മേധാവി ഫ്രാങ്ക് ജ്വര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ബാല്‍ക്കന്‍ പാത അടച്ചുപൂട്ടിയിരുന്നു. അതേപോലെ ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കുതന്നെ തിരിച്ചയക്കുന്ന കരാറും നിലവിലുണ്ടായി.
ഈ രണ്ട് കാര്യങ്ങളും പശ്ചിമേഷ്യയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.