ബുര്‍ക്കിനി നിരോധം: പാരിസിലെ നീസില്‍ പൊലീസ് സ്ത്രീയുടെ വസ്ത്രമഴിപ്പിച്ചു

പാരിസ്: വിവാദമുയര്‍ത്തിയ ബുര്‍ക്കിനി നിരോധത്തിന്‍െറ ചുവടുപിടിച്ച് പാരിസിലെ നീസ് കടല്‍ത്തീരത്ത് സായുധ പൊലീസ് നിര്‍ബന്ധപൂര്‍വം സ്ത്രീയുടെ വസ്ത്രമഴിപ്പിച്ചു. നീസില്‍ കഴിഞ്ഞ മാസം ട്രക് ആക്രമണം നടന്ന കടല്‍ത്തീരത്താണ് സംഭവം. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ കടല്‍ത്തീരത്തിരുന്ന സ്ത്രീയോട് വസ്ത്രമുരിയാന്‍ നിര്‍ബന്ധിക്കുന്നതിന്‍െറ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യം തയ്യാറായില്ളെങ്കിലും പൊലീസുകാരുടെ ഭീഷണിയെ തുടര്‍ന്ന് തന്‍െറ മുഴുക്കൈ വസ്ത്രം അവര്‍ നീക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ബുര്‍ക്കിനി ധരിച്ചതിന്‍െറ പേരില്‍ രണ്ടു മക്കളുടെ അമ്മയായ ഈ 34 കാരിക്ക് പിഴയൊടുക്കേണ്ടിയും വന്നു. ഫ്രാന്‍സിലെ നിരവധി നഗരങ്ങളില്‍ ശരീരം മുഴുവനും  മറക്കുന്ന ബുര്‍ക്കിനി നിരോധിച്ചിരിക്കയാണ്. രാജ്യത്ത് അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബുര്‍ക്കിനി നിരോധത്തിന് അധികൃതര്‍ ഉത്തരവിട്ടത്.

സംഭവം അവര്‍ വിവരിക്കുന്നതിങ്ങനെ.‘കുടുംബത്തോടൊപ്പം ബീച്ചിലിരിക്കുകയായിരുന്നു ഞാന്‍ . കടലിലിറങ്ങാനൊന്നും ഉദ്ദേശ്യമുണ്ടായിരുന്നില്ല. ശിരസ്സുള്‍പ്പെടെ  ശരീരം മുഴുവന്‍ മറയുന്ന ബുര്‍ക്കിനിയാണ് ധരിച്ചിരുന്നത്. വസ്ത്ര ധാരണം കണ്ട് വീട്ടില്‍ പോകാന്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഭൂരിഭാഗവും പൊലീസിന്‍െറ ചെയ്തിലെ പ്രശംസിക്കുകയായിരുന്നു. ആ സമയം  പേടിച്ചരണ്ട് കരയുകയായിരുന്നു  മക്കള്‍’. കഴിഞ്ഞ ആഴ്ചയാണ് നീസില്‍ ബുര്‍ക്കിനി നിരോധിച്ചത്. നീക്കം മതേതര ഫ്രാന്‍സില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.