പുതിയ സര്‍ക്കാര്‍: അന്നഹ്ദക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന്

തൂനിസ്: തുനീഷ്യയിലെ പുതിയ ഐക്യസര്‍ക്കാറിനോട് പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് പാര്‍ലമെന്‍റിലെ പ്രബല കക്ഷിയായ അന്നഹ്ദ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യൂസുഫ് ശാഹിദിന്‍െറ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച വിഷയങ്ങള്‍ അന്നഹ്ദയുടെ ഉന്നത കൗണ്‍സില്‍ യോഗം ചര്‍ച്ച നടത്തിയതായും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അബ്ദുല്‍ കരീം ഹാറൂനി വെളിപ്പെടുത്തി.

സര്‍ക്കാറില്‍ അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ളെന്നും അന്നഹ്ദയെ സര്‍ക്കാറില്‍നിന്ന് പുറത്തുനിര്‍ത്താന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സര്‍ക്കാറില്‍ പാര്‍ട്ടിയുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം സന്നദ്ധമായില്ല. രണ്ടു മന്ത്രിമാര്‍ പാര്‍ട്ടിയുടേതായി ഉണ്ടാകാനാണ് സാധ്യത. 271 അംഗ പാര്‍ലമെന്‍റില്‍ അന്നഹ്ദക്ക് 69പേരാണുള്ളത്. 40കാരനായ ശാഹിദ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്വാതന്ത്ര്യാനന്തരം ഈ പദവിയിലത്തെുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന സ്ഥാനവും ഇദ്ദേഹത്തിന് ലഭിക്കും. നിദാ തൂനിസ് പാര്‍ട്ടി അംഗമാണ് ഇദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.