റഷ്യന്‍ പ്രസിഡന്‍റ് ക്രീമിയയിലത്തെി

മോസ്കോ: ഉപദ്വീപില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി ആരോപിച്ചതിന്‍െറ പിറ്റേന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ക്രീമിയയിലത്തെിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്. പുടിന്‍ ക്രീമിയയിലെ സെക്യൂരിറ്റി കൗണ്‍സിലില്‍ അധ്യക്ഷതവഹിക്കുകയും യൂത്ത് ഫോറം സന്ദര്‍ശിക്കുകയും ചെയ്യും. 2014 മാര്‍ച്ചില്‍ യുക്രെയ്നില്‍നിന്ന് ക്രീമിയ റഷ്യയോട് കൂട്ടിച്ചേര്‍ത്ത ശേഷമുള്ള അദ്ദേഹത്തിന്‍െറ അഞ്ചാമത്തെ സന്ദര്‍ശനമാണിത്. ക്രീമിയയുടെയും യുക്രെയ്ന്‍െറയും ഇടയില്‍ അതിര്‍ത്തി തര്‍ക്കത്തെ തീവ്രവാദ പ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കുകയും ക്രീമിയയിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ഒരു കൂട്ടം അട്ടിമറിക്കാരെ യുക്രെയ്ന്‍ അയച്ചുവെന്ന് പുടിന്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. രണ്ടു റഷ്യന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ളെന്ന് യുക്രെയ്ന്‍ വ്യക്തമാക്കിയിരുന്നു.

പൂര്‍ണമായ റഷ്യന്‍ അധിനിവേശത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ളെന്ന് വ്യാഴാഴ്ച യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ പറഞ്ഞു.
എന്നാല്‍, 2014 മുതല്‍ റഷ്യന്‍ അനുകൂല വിമതരുമായി പട്ടാളം ഏറ്റുമുട്ടുന്ന കിഴക്കന്‍ ഭാഗത്ത് നടന്ന വിമതരുടെ ഷെല്‍ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.