കാലിഫോർണിയ: യു.എസ് സംസ്ഥാനമായ കാലിഫോർണിയയിൽ അബോധാവസ്ഥയിലായ ഒരു യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ വംശജനായ ക്യാബ് ഡ്രൈവർക്കെതിരെ കേസെടുത്തതായി ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു. ബേക്കേഴ്‌സ് ഫീൽഡിലെ സിമ്രാൻജിത് സിങ് സെഖോണിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കുറ്റക്കാരനല്ലെന്ന് പ്രതി അറിയിച്ചു.
വെഞ്ചുറ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി എറിക് നസാരെങ്കോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഒരു ക്യാബ് സേവന ഏജൻസിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സെഖോൺ നവംബർ 27ന് രാത്രി ഒരു ബാറിൽനിന്നിറങ്ങിയ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലക്ഷ്യസ്ഥാനം അവസാനിച്ചതിനുശേഷവും സെഖോൺ വാഹനമോടിക്കുന്നത് തുടരുകയും മദ്യപിച്ച് ബോധരഹിതയായ ഇരയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
തിങ്കളാഴ്ചയാണ് സെഖോണിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. 500,000 യു.എസ് ഡോളർ നൽകിയാൽ ജാമ്യം അനുവദിക്കും. കേസിൽ ഒരു ഒത്തുതീർപ്പ് ചർച്ച ഡിസംബർ 29ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.