വിനോദസഞ്ചാരികള്‍ക്കായി ഗ്രീസ് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നു

ആതന്‍സ്: വിനോദസഞ്ചാര സീസണ്‍ അടുക്കുന്നതോടെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പാര്‍ക്കുന്ന ക്യാമ്പുകള്‍ ഒഴിപ്പിക്കാന്‍ ഗ്രീസ് സര്‍ക്കാറിന്‍െറ നീക്കം. മധ്യേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നത്തെിയ 40,000 അഭയാര്‍ഥികളില്‍ മിക്കവരും പ്രധാനമായും രാജ്യതലസ്ഥാനമായ ആതന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. ഇവരെ വിനോദസഞ്ചാരികളുടെ കണ്ണില്‍പെടാത്ത ദിക്കുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ലക്ഷ്യം.
എന്നാല്‍, മെച്ചപ്പെട്ട സൗകര്യങ്ങളില്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിനാണ് പുതിയ കാമ്പുകളിലേക്ക് അവരെ മാറ്റുന്നതെന്നാണ് അധികൃതരുടെ വാദം. ശീതീകരണ സംവിധാനങ്ങളും വൃത്തിയുമുള്ള കേന്ദ്രങ്ങളിലേക്കാണ് അവരെ മാറ്റുന്നതെന്ന് അധികൃതര്‍ പറയുന്നു.
23 ദശലക്ഷം വിനോദസഞ്ചാരികള്‍ ഈ വര്‍ഷം രാജ്യത്തത്തെുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
രാജ്യത്തിന്‍െറ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായ വിനോദസഞ്ചാര മേഖലയിലൂടെ ഈ വര്‍ഷം ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.