പാരിസ് ഭീകരാക്രമണം: മുഖ്യ പ്രതി മുഹമ്മദ് അബ്രിനി പിടിയിൽ

ബ്രസൽസ്: 2015 നവംബറിലെ പാരിസ് ഭീകരാക്രമണത്തിന്‍റെ മുഖ്യ അസൂത്രകനെന്ന് കരുതുന്ന ഐ.എസ് തീവ്രവാദി മുഹമ്മദ് അബ്രിനി അടക്കം അഞ്ചു പേർ പിടിയിലായെന്ന് റിപ്പോർട്ട്. ബ്രസൽസിൽ നിന്നാണ് ഇയാളെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 22ന് ബ്രസൽസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അബ്രിനിയാണെന്ന് സൂചനയുണ്ട്.

അബ്രിനിയോടൊപ്പം പിടിയിലായ ഉസാമ കെ. എന്നയാൾക്കും ബ്രസൽസ് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ചാവേറുകൾക്കൊപ്പം ബ്രസൽസിൽ എത്തിയതാകാമെന്നാണ് റിപ്പോർട്ട്.


ചാവേറാക്രമണം നടന്ന ബ്രസൽസ് വിമാനത്താവളത്തിലെ സി.സി.ടിവി ദൃശ്യങ്ങളിൽ തൊപ്പി ധരിച്ച ഒരാളെ കണ്ടെത്തിയിരുന്നു. ഇയാൾ ബ്രസൽസ് സ്വദേശിയായ അബ്രിനിയാണെന്നാണ് ബെൽജിയം അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാൻ വിശദപരിശോധന നടത്തണമെന്ന് ബെൽജിയം അധികൃതർ അറിയിച്ചു.

നവംബർ 13ൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ 130 പേരും ബ്രസൽസിലുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ 32 പേരുമാണ് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.