സഹയാത്രികയുടെ പരാതി: യുവാവിന് വിമാനയാത്ര നിഷേധിച്ചു


ലണ്ടന്‍: സഹയാത്രികയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് റോമില്‍നിന്ന് ലണ്ടനിലേക്കുള്ള ഈസി ജെറ്റ് വിമാനത്തില്‍നിന്ന് ബ്രിട്ടീഷ് യുവാവിനെ ഒഴിവാക്കി. യുവാവിനൊപ്പമുള്ള യാത്ര സുരക്ഷിതമായി തോന്നുന്നില്ളെന്ന സഹയാത്രികയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. മെഗാറി യെമനി ടെസ്ഫാഗിയോര്‍ഗിസിനാണ് വിമാനയാത്ര വിലക്കിയത്.
വിമാനം പുറപ്പെടാനൊരുങ്ങുന്നതിന് തൊട്ടുമുമ്പ് ജീവനക്കാരിലൊരാള്‍  മെഗാറി യെമനി ടെസ്ഫാഗിയോര്‍ഗിസ് എന്ന് പേരുള്ള യാത്രക്കാരനുണ്ടോയെന്നു ചോദിക്കുകയായിരുന്നു. എഴുന്നേറ്റ് കാബിനു മുന്നിലത്തെിയപ്പോള്‍ സഹയാത്രികരിലൊരാളുടെ പരാതിയുണ്ടെന്നും വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിയില്ളെന്നും പൊലീസ് അറിയിച്ചു.
ഏറെനേരം ഇദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്തു. യുവാവിനെക്കുറിച്ച് യാത്രക്കാരി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവമെന്നും യാത്രികയുടെ സുരക്ഷയാണ് പ്രധാനമെന്നും ഈസി ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.  ടെസ്ഫാഗിയോര്‍ഗിസിന് റോമില്‍ നിന്ന് ഗാറ്റ്വികിലേക്കുള്ള മറ്റൊരു  വിമാനത്തില്‍ ടിക്കറ്റ് ശരിയാക്കി കൊടുക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.