വിമാനറാഞ്ചി ഉപദ്രവിക്കുമായിരുന്നെന്ന് മുന്‍ ഭാര്യ

സൈപ്രസ്: മുന്‍ ഭാര്യയെ കാണാനായി ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി ലോകത്തെയാകെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ പ്രഫ. സെയ്ഫ് എല്‍ദിന്‍  മുസ്തഫക്കെതിരെ മുന്‍ ഭാര്യ രംഗത്തത്തെി. ഇയാള്‍ അത്യന്തം അപകടകാരിയാണെന്നും തന്നെയും മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നുമാണ് മുന്‍ ഭാര്യയായ മറീന പരാഷു ആരോപിച്ചത്. എല്‍ദിന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. തന്നോടുള്ള സ്നേഹം കാരണമാണ് പ്രഫ. മുസ്തഫ ഇത്തരമൊരു സാഹസം കാണിച്ചതെന്ന മാധ്യമവാര്‍ത്തകള്‍ ഈ സൈപ്രസുകാരി നിഷേധിച്ചു.
സൈപ്രസിലെ പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ ആരോപണം.  
 55 യാത്രക്കാരുള്ള വിമാനം റാഞ്ചി ആറു മണിക്കൂറോളം ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രഫ. മുസ്തഫ പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.