ലണ്ടന്‍: ഭീകരസംഘടനയായ ഐ.എസിനെതിരെ പോരാടുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി തയാറാക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി പാര്‍ലമെന്‍റില്‍ വോട്ടിനിട്ടേക്കും.
വോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാമറണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി വിഷയം വോട്ടിനിടുന്നതോടെ ബ്രിട്ടനിലെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രതിസന്ധിയിലായി. പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സിറിയയിലെ വിദേശ ഇടപെടലിനെ എതിര്‍ത്തിരുന്നു. എന്നാല്‍, പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഐ.എസ് ഭീകരത അവസാനിപ്പിക്കണമെന്ന് യു.എന്‍ തീരുമാനിച്ച സ്ഥിതിക്ക് പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ചില ലേബര്‍ പാര്‍ട്ടി എം.പിമാര്‍ക്ക് താല്‍പര്യമില്ളെന്നാണ് ബ്രിട്ടനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ.എസിനെ തുടച്ചുനീക്കണമെന്ന യു.എന്‍ തീരുമാനത്തെ കാമറണ്‍ സ്വാഗതംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.