ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്നത്തിന് പരിഹാരംകാണുമെന്ന് ലണ്ടന്‍ മേയര്‍

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്നത്തില്‍ പരിഹാരംകാണുമെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന. ഏതെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള തൊഴില്‍വിസ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ തൊഴില്‍വിസയുമായി ബന്ധപ്പെട്ട നിര്‍ദേശം ബ്രിട്ടീഷ് സര്‍ക്കാറിന് അയക്കും. നയം വിജയമാകുകയാണെങ്കില്‍ ഇന്ത്യക്കുപുറമെ മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കും ഈ സൗകര്യംനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ വിദ്യാഭ്യാസ തലസ്ഥാനമാണ് ലണ്ടന്‍. എന്നാല്‍, സമീപകാലത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍നിന്നടക്കമുള്ള മികച്ച വിദ്യാര്‍ഥികളെ ആസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിച്ചാല്‍ വിദ്യാര്‍ഥികള്‍ ലണ്ടനിലത്തെുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. ചൈനയും യു.എസുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍, തൊഴില്‍വിസയിലടക്കം നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍കുറവാണ് സമീപ വര്‍ഷങ്ങളിലുണ്ടായിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.