ബര്‍ലിന്‍: സിറിയയില്‍നിന്ന് റബര്‍ബോട്ടില്‍ ഗ്രീസ് കടന്നു ബര്‍ലിനിലെ പോട്സ്ഡാമിലത്തെിയതാണ് അലക്സ് അസാലി. അന്നുമുതല്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ തന്നെയാണ് താമസം. പ്രതിമാസം ലഭിക്കുന്ന ആകെ വരുമാനം കൊണ്ട് ഭക്ഷണവും മറ്റുകാര്യങ്ങളുമൊക്കെ കഴിച്ചുകൂട്ടണം. അതിനിടയിലാണ് അമിത മദ്യപാനികളും മയക്കുമരുന്നിന് അടിമകളുമായി ജീവിതം നഷ്ടപ്പെടുത്തി, അഭയാര്‍ഥികളേക്കാള്‍ മോശമായ അവസ്ഥയില്‍ തെരുവിലേക്കത്തെിയ നിരവധി പേരെ ബര്‍ലിന്‍ തെരുവുകളില്‍ അസാലി കണ്ടത്തെിയത്. ഒരുനേരത്തെ ഭക്ഷണത്തിന് വഴിയരികില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഭിക്ഷയാചിക്കുന്ന ഇവരുടെ രൂപം അഭയാര്‍ഥിയായത്തെിയ സിറിയക്കാരനെ വല്ലാതെ സ്വാധീനിച്ചു.
ഹോട്ടല്‍ പാചകക്കാരനായ ഈ മനുഷ്യസ്നേഹി രണ്ടാമത് ആലോചിക്കാതെ തിരക്കേറിയ ബര്‍ലിന്‍ അലക്സാണ്ടര്‍ പ്ളാസയില്‍ ഒരു ഭക്ഷണ സ്റ്റാന്‍ഡ് സ്ഥാപിച്ചു. ചെറിയ രണ്ട് പാത്രങ്ങളില്‍ പരമ്പരാഗത സിറിയന്‍ ഭക്ഷണം രുചിയേറും വിധം തയാറാക്കി. കൊടും ശൈത്യത്തില്‍ ആവിപറക്കുന്ന ഭക്ഷണം വിതരണം ചെയ്തപ്പോള്‍ തികയാതെ വന്നു.‘ജര്‍മന്‍ ജനതക്ക് എന്തെങ്കിലും തിരിച്ച് നല്‍കണം’ എന്നൊരു പോസ്റ്ററും തന്‍െറ സ്റ്റാന്‍ഡില്‍ തൂക്കിയിട്ടു. ജര്‍മനി എനിക്ക് ജീവിതം തിരിച്ച് നല്‍കി. നന്ദി സൂചകമായി എനിക്ക് ഇതേ കഴിയൂ എന്ന്് അസാലി സന്തോഷത്തോടെ പറയുന്നു.
അസാലിയുടെ സ്റ്റാന്‍ഡിപ്പോള്‍ പാര്‍പ്പിടവും ഭക്ഷണവുമില്ലാത്ത ജര്‍മന്‍കാരുടെ ആശ്വാസകേന്ദ്രമായിരിക്കുകയാണ് .കുടിയേറ്റക്കാരനാണെന്ന പരിഗണന ലഭിച്ചാല്‍ അസാലിക്ക് തൊഴില്‍ചെയ്ത് പണമുണ്ടാക്കാന്‍ കഴിയും. അത് അംഗീകരിച്ചുകിട്ടാനുള്ള കാത്തിരിപ്പിനിടയിലാണ് ഈ കാരുണ്യസേവനം. സിറിയന്‍ അഭയാര്‍ഥികളൊക്കെ തീവ്രവാദികളായി കാണുന്ന ശരാശരി ജര്‍മന്‍കാരന് വേറിട്ടൊരു കാഴ്ചയാണ് അസാലിയുടെ ഈ ‘ഒബ്ഡഹ്ലോസന്‍ (കിടപ്പാടമില്ലാത്തവന്‍)’ ഭക്ഷണ സ്റ്റാന്‍ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.