ഐ.എസിനെതിരായ പോരാട്ടത്തില്‍ ജര്‍മനിയും

ബര്‍ലിന്‍: ഐ.എസ് തീവ്രവാദികളെ തുരത്താന്‍ സിറിയയിലേക്ക് ജര്‍മന്‍സൈനികരും. ഐ.എസിനെതിരെ പോരാട്ടത്തില്‍ പങ്കുചേരാനുള്ള ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ തീരുമാനത്തെ പാര്‍ലമെന്‍റ് പിന്തുണച്ചു.
അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 598 എം.പിമാരില്‍  445 പേരുടെ  പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. 146 പേര്‍ പ്രമേയത്തെ എതിര്‍ത്തു. സിറിയയില്‍ 1200 സൈനികരെ വിന്യസിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 ആറ് ജര്‍മന്‍ ടൊര്‍ണാഡോ യുദ്ധവിമാനങ്ങളും തുര്‍ക്കിയിലേക്കയക്കും. അടുത്ത മാസം മുതല്‍കേ അത് പൂര്‍ണതോതില്‍ ആക്രമണത്തിന് സജ്ജമാവൂ. ഐ.എസിനെതിരെ ഇറാഖിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും പ്രഖ്യാപിച്ചിരുന്നു.  
ഐ.എസിനെതിരെ സിറിയയില്‍ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് തീരുമാനം. അതേസമയം, ജര്‍മന്‍ സൈന്യം നേരിട്ട് പോരാട്ടഭൂമിയില്‍ ഇറങ്ങില്ല.
 ഐ.എസിനെതിരെ പോര്‍മുഖത്തുള്ള ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ സഹായിക്കാനാണ് സൈനികരെ വിന്യസിക്കുന്നതെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.