മരിയ മഷാദോയുടെ നൊബേൽ സമ്മാനം ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിനു മുമ്പ് തന്നെ ഫലം ചോർന്നുവെന്ന് സംശയം

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മഷാദോക്ക് നൊബേൽ സമ്മാനം ലഭിച്ച വിവരം ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പ് തന്നെ പുറത്ത് വന്നത് ചാര പ്രവൃത്തിയെന്ന് സംശയിക്കുന്നതായി നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാൽ വ്യാഴാഴ്ച തന്നെ പോളി മാർക്കറ്റ് എന്ന ഓൺലൈൻ പ്രവചന മാർക്കറ്റിൽ ജേതാവിന്‍റെ പേരിൽ ബെറ്റിങ്  നടന്നിരുന്നു. വ്യാഴാഴ്ച അർധ രാത്രിയോടെ മച്ചോഡോക്ക് 73 ശതമാനം പിന്തുണയാണ് ലഭിച്ചത്.

പെട്ടെന്ന് കുതിച്ചുയർന്ന ഈ പിന്തുണയാണ് സംശയങ്ങൾക്ക് വഴി വെച്ചത്. പുരസ്കാരത്തിന് മുമ്പ് ഒരു മീഡിയ ഔട്ട്‍ലെറ്റോ വിദഗ്ദരോ മഷാദോയെ പുരസ്കാര സാധ്യതയുള്ളവരുടെ മുൻ നിരയിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ്, വിവരം ചോർന്നതാണോ എന്ന സംശയമുയരാൻ കാരണമെന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടറി ക്രിസ്റ്റ്യൻ ബർഗി ബാർപ്വിികെൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യം തങ്ങൾ പരിശോധിക്കുമെന്നും കൂടതുൽ സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നൊബേൽ കമിറ്റി ചെയർമാൻ ജോർഗൻ വാട്നെ ഫ്രെഡ്നസ് ആരോപണങ്ങളെ തള്ളിക്കളഞ്ഞു. നൊബേൽ പുരസ്കാര പ്രഖ്യാപന ചരിത്രത്തിലെവിടെയും ഇത്തരത്തിൽ ഫലം ചോർന്നതായി താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക പ്രഖ്യാപനം വരെ വളരെ കുറച്ചാളുകൾക്ക് മാത്രം അന്തിമ ഫലം അറിയാവുന്ന തരത്തിൽ അതീവ രഹസ്യമായാണ് നൊബേൽ കമിറ്റി നടപടികൾ കൈകാര്യം ചെയ്യുന്നത്.

വെനസ്വലെയിലെ ജനങ്ങളുടെ സമാധാനത്തിനും സ്വേഛാധിപത്യത്തിൽ നിന്ന് ജനാധിപത്യം കൊണ്ടു വരുന്നതിനും വേണ്ടി പ്രവർത്തിച്ചതിനാണ് മഷാദോ പുരസ്കാരത്തിന് അർഹയായതെന്ന് കമിറ്റി പറഞ്ഞു. ആഗോള തലത്തിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വിധേയമായതാണ് ഇത്തവണത്തെ നൊബേൽ പുരസ്കാരം.

Tags:    
News Summary - Espionage suspects in Nobel prize declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.