Posted On
date_range Updated On
date_range ഡെമോക്രാറ്റ് പ്രൈമറി കടന്ന് എറിക് ആദംസ്; ന്യൂയോർക് മേയറായി രണ്ടാമത്തെ കറുത്ത വംശജൻ വരുമോ?
ന്യൂയോർക്: യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിെൻറ മേയറാറാകാൻ ഡെമോക്രാറ്റ് പ്രതിനിധിയായി എറിക് ആദംസ്. ന്യൂയോർകിലെ ബ്രൂക്ലിൻ പട്ടണത്തിെൻറ ചുമതല വഹിച്ചുവന്ന എറിക് പാർട്ടിതല പ്രൈമറിയിൽ ബഹുദൂരം മുന്നിലാണ്. യു.എസിൽ നിലവിലെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിൽനിന്ന് ഒരു ഡസനിലേറെ പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
നവംബറിൽ നടക്കാനിരിക്കുന്ന മേയർ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടാൽ കറുത്ത വംശജനായ രണ്ടാമത്തെ മേയറാകും എറിക് ആദംസ്. റിപ്പബ്ലിക്കൻ പ്രതിനിധിയായ കർട്ടിസ് സിൽവയെക്കാൾ റേറ്റിങ്ങിൽ ബഹുദൂരം മുന്നിലാണ് എറിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.