ബെലെം (ബ്രസീൽ): ആഗോള തലത്തിൽ ശുദ്ധ ഊർജത്തിലേക്കുള്ള പരിവർത്തനത്തിൽ ഇന്ത്യയും ചൈനയും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ഐക്യരാഷ്ട്ര സഭ കാലാവസ്ഥാ വ്യതിയാന കോൺഫറൻസ് (കോപ് 30) പ്രസിഡന്റ് ആന്ദ്രേ കൊറിയ ദൊ ലാഗോ പറഞ്ഞു. ബ്രസീലിലെ ബെലേമിൽ കോപ് 30 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റത്തിൽ രണ്ട് രാജ്യങ്ങളും നിർണായക പങ്കാളിത്തമാണ് വഹിക്കുന്നത്. ചൈനക്ക് ഉന്നത സാങ്കേതിക വിദ്യയുണ്ട്.
ഇന്ത്യയും ഇതേ പാതയിലാണ്. കാരണം ഇന്ത്യക്ക് മികച്ച കമ്പനികളും എൻജിനീയർമാരുമുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ പാനലുകൾ, കാറ്റിൽനിന്ന് വൈദ്യുതി, ബാറ്ററി തുടങ്ങിയവയുെട ഉൽപാദനത്തിൽ ചൈനക്ക് നേതൃസ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ ചൈനയുടെ മുന്നേറ്റം ഹരിത സാങ്കേതിക വിദ്യകളുടെ ചെലവ് കുറച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.