തന്റെ മനസിൽ തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാൻ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് ഒരിക്കലും ഭയപ്പെടാറില്ല. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് വഴി പലപ്പോഴും ഈ ടെക് കോടീശ്വരൻ അഭിപ്രായങ്ങൾ പങ്കുവെക്കാറുമുണ്ട്. ലോകം സമീപകാലത്ത് തന്നെ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന മസ്കിന്റെ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട് ഇപ്പോൾ.
ആണവ പ്രതിരോധ സ്വാധീനത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു പോസ്റ്റിനാണ് മസ്ക് ഈ ആശങ്ക പങ്കുവെച്ചത്. യുദ്ധമുണ്ടാകാൻ പോകുന്നുവെന്ന ബാഹ്യ സമ്മർദം ഇല്ലാത്തതിനാൽ ലോകവ്യാപകമായുള്ള സർക്കാറുകളുടെ ഭരണത്തിൽ കാര്യക്ഷമത കുറഞ്ഞുവെന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റിനായിരുന്നു മസ്കിന്റെ അഭിപ്രായ പ്രകടനം. യുദ്ധം അനിവാര്യമാണെന്നാണ് മസ്ക് പ്രഖ്യാപിച്ചത്.
2030 ആകുമ്പോഴേക്കും ആണവ യുദ്ധം ഉണ്ടാകുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടത്. അതെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മസ്ക് തയാറായതുമില്ല. കുടിയേറ്റ പ്രതിസന്ധികളും സ്വത്വ രാഷ്ട്രീയവും കാരണം യൂറോപ്പിലും യു.കെയിലും ഉണ്ടാകാൻ സാധ്യതയുള്ള ആഭ്യന്തര യുദ്ധങ്ങളെ കുറിച്ചും തായ് വാനെ ചൊല്ലി യു.എസും ചൈനയും തമ്മിലുണ്ടാകുന്ന സംഘർഷങ്ങളെ കുറിച്ചുമാകാം മസ്ക് പരാമർശിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.