ശറമുശൈഖ്: തുർക്കിയ വിദേശകാര്യ മന്ത്രി മെവ്‍ലുത് കാവുസോഗ്‍ലു ഈജിപ്തിലെത്തി വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയുമായി ചർച്ച നടത്തി.
പത്തുവർഷത്തിനിടെ ആദ്യമായാണ് തുർക്കിയ വിദേശകാര്യ മന്ത്രി ഈജിപ്തിലെത്തുന്നത്. നയതന്ത്ര ബന്ധം ഉചിതമായ സമയത്ത് പുനഃസ്ഥാപിക്കുമെന്ന് ഇരുവരും സംയുക്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തുർക്കിയ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കാവുസോഗ്‍ലു പറഞ്ഞു.
2013ൽ പ്രസിഡന്റ് മുഹമ്മദ് മുർസിയെ അട്ടിമറിച്ച് സൈനിക തലവൻ അബ്ദുൽ ഫത്താഹ് അൽസീസി അധികാരം പിടിച്ചതുമുതൽ തുർക്കിയ ഈജിപ്തുമായി നല്ല ബന്ധത്തിലായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.