Posted On
date_range Updated On
date_range അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
ബ്യൂണസ് അയേഴ്സ് (അർജന്റീന): ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യു.എസ്.ജി.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കേപ് ഹോണിനും അന്റാർട്ടിക്കക്കും ഇടയിലുള്ള ഡ്രേക്ക് പാസേജിൽ വെറും പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യു.എസ്.ജി.എസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.