അൽ-അഖ്‌സ

അൽ-അഖ്‌സ പരിസരത്ത് അതിക്രമിച്ചു കയറി ഇസ്രായേലി കുടിയേറ്റക്കാർ

ജറുസലേം: അൽ-അഖ്‌സ പരിസരത്ത് അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ അതിക്രമിച്ചു കയറി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അൽ-അഖ്‌സ ഉൾപ്പെടെ അധിനിവേശ കിഴക്കൻ ജറുസലേമിനെ ജൂതവൽക്കരിക്കാനുള്ള ശ്രമങ്ങൾ തെൽ അവീവ് ശക്തമാക്കുകയാണെന്ന ഫലസ്തീൻ മുന്നറിയിപ്പുകൾക്കിടെയാണ് ഏറ്റവും പുതിയ കടന്നുകയറ്റം.കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ അതിക്രമിച്ചു കയറുകയും മുറ്റത്തിനുള്ളിൽ പ്രകോപനപരമായ ഗാനങ്ങളും മുദ്രാവാക്യങ്ങളും മുഴക്കിയതായി ജറുസലേം ഗവർണറേറ്റാണ് അറിയിച്ചത്.

ബുധനാഴ്ച രാവിലെ നടന്ന അതിക്രമത്തിനിടെ പള്ളി പരിസരത്ത് അനധികൃത താമസക്കാർ ഉള്ളതിന്റെ വീഡിയോ ദൃശ്യങ്ങൾ ഗവർണറേറ്റ് പുറത്ത് വിട്ടിരുന്നു. 2003 മുതൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരെ അൽ-അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ ഇസ്രായേൽ പൊലീസ് അനുവദിച്ചിട്ടുണ്ട്. ഫലസ്തീൻ ഔഖാഫും മതകാര്യ മന്ത്രാലയവും ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ജൂണിൽ ഇസ്രായേൽ സൈന്യം അൽ-അഖ്‌സ പരിസരത്ത് 26 കടന്നുകയറ്റങ്ങൾ നടത്തി. അൽ-അഖ്‌സ ഉൾപ്പെടെ അധിനിവേശ കിഴക്കൻ ജറുസലേമിനെ ജൂതവൽക്കരിക്കാനും നഗരത്തിന്റെ അറബ്, ഇസ് ലാമിക സ്വത്വം ഇല്ലാതാക്കാനും ഇസ്രായേൽ പതിറ്റാണ്ടുകളായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഫലസ്തീനികൾ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.