കൊളോണിയല്‍ ഭൂതകാലം മഹത്വപ്പെടുത്തുന്ന സ്വര്‍ണ കുതിരവണ്ടി ഉപേക്ഷിച്ച് ഡച്ച് രാജാവ്

ആംസ്റ്റര്‍ഡാം: ഡച്ചുകാരുടെ കൊളോണിയല്‍ ഭൂതകാലത്തെ മഹത്വപ്പെടുത്തുന്ന സ്വര്‍ണ കുതിരവണ്ടി ഇനി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് ഡച്ച് രാജാവ്. നെതര്‍ലന്‍ഡ്‌സിന്റെ കിങ് വില്യം അലക്‌സാണ്ടറാണ് തീരുമാനമെടുത്തത്.

നെതര്‍ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന സിംഹാസനത്തില്‍ ഇരിക്കുന്ന വെളുത്ത യുവതിക്ക് കൊക്കോയും കരിമ്പും ഉള്‍പ്പെടെ സാധനങ്ങള്‍ ഏഷ്യന്‍ വംശജരും ആഫ്രിക്കന്‍ വംശജരും മുട്ടുകുത്തി നിന്ന് നല്‍കുന്ന ചിത്രം കുതിരവണ്ടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ വലിയൊരു വിഭാഗത്തിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമായതിനാലാണ് തീരുമാനമെന്ന് രാജാവ് അറിയിച്ചു.

പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനത്തിലേക്ക് രാജാവ് എത്തിയിരുന്നത് ഈ വണ്ടിയിലായിരുന്നു. ഇപ്പോള്‍ ഇത് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    
News Summary - Dutch king ditches golden coach that depicts slavery image and glorifies colonial past

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.