ന്യൂയോർക്ക്: അമേരിക്കയിലെ മോണ്ടാന ഹൈവേയിൽ പൊടിക്കാറ്റിനെ തുടർന്ന് ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചത് 21 വാഹനങ്ങൾ. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശക്തമായ പൊടിക്കാറ്റിൽ കാഴ്ച പൂർണമായി മറഞ്ഞതാണ് വാഹനങ്ങളുടെ കൂട്ടയിടിക്ക് കാരണമായത്. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തെ നഗരങ്ങളിൽനിന്നുപോലും സംഭവ സ്ഥലത്തേക്ക് ആംബുലൻസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
വലിയ ട്രക്കുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. റോഡിനിരുവശവും അപകടത്തിൽപെട്ട വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് വിഡിയോയിൽ കാണാം. ദുരന്തത്തിൽ അനുശോചിക്കുന്നതായി മോണ്ടാന ഗവർണർ ഗ്രെഗ് ഗെയ്ൻഫോർട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.