ഇസ്രായേലിനെതിരെ സെനറ്റിൽ സമരവുമായി അമേരിക്കൻ ക്രിസ്ത്യാനികൾ: ‘ഗസ്സക്കാർ ഭക്ഷിക്കുന്നത് വരെ കോൺഗ്രസും ഭക്ഷിക്കേണ്ട’

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നതിനും ഭക്ഷ്യവസ്തുക്കൾ നിഷേധിച്ച് കുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിടുന്നതിനും എതിരെ സെനറ്റ് കാന്റീനിൽ ഉപരോധ സമരവുമായി അമേരിക്കൻ ക്രിസ്ത്യാനികൾ. ‘ഗസ്സക്കാർ ഭക്ഷിക്കുന്നത് വരെ കോൺഗ്രസും ഭക്ഷണം കഴിക്കേണ്ട’ എന്ന മുദ്രാവാക്യവുമായാണ് ക്രിസ്ത്യൻസ് ഫോർ എ ഫ്രീ ഫലസ്തീൻ (Christians for a Free Palestine) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സമരക്കാർ കാന്റീൻ വളഞ്ഞത്.

“ഭക്ഷണമാണ് അയക്കേണ്ടത്, ബോംബുകളല്ല”, “ബ്രഡ് മുറിക്കുക, ശരീരങ്ങളല്ല” തുടങ്ങിയ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. കോഡ്‌പിങ്ക് എന്ന ഫെമിനിസ്റ്റ് സംഘടനയും ഇസ്രായേൽ വിരുദ്ധ സമരത്തിൽ പങ്കുചേർന്നു.

ചൊവ്വാഴ്ച ഉച്ച 12.30 ഓടെ ഡസൻ കണക്കിന് പ്രവർത്തകർ സെനറ്റ് ഓഫിസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ സംഘം കഫ്റ്റീരിയ ഉപരോധിക്കുകയായിരുന്നു. വെടിനിർത്തലിന് പിന്തുണ നൽകണമെന്നും ഫലസ്തീനിലെ യു.എൻ സന്നദ്ധ സംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകുന്ന സഹായം പുനഃസ്ഥാപിക്കണമെന്നും ഇസ്രായേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കാനും സമരക്കാർ പാർലമെന്റിനോട് ആവശ്യപ്പെട്ടു.


സംഭവത്തിൽ 30 നിയുക്ത വൈദികർ ഉൾപ്പെടെ 55 പേരെ അറസ്റ്റ് ചെയ്തതായി ക്രിസ്ത്യൻസ് ഫോർ എ ഫ്രീ ഫലസ്തീൻ അറിയിച്ചു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധത്തെ തുടർന്ന് കഫ്റ്റീരിയ അടച്ചിട്ടു.

"ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലിന് പ്രേരിപ്പിക്കണമെന്നും യുഎൻആർഡബ്ല്യുഎക്കുള്ള സഹായം പുനഃസ്ഥാപിക്കണമെന്നും ഇസ്രായേലിനുള്ള സൈനിക ധനസഹായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എസിലെ 50-ലധികം ക്രിസ്ത്യൻ നേതാക്കൾ സമാധാനപരമായി സെനറ്റ് കഫറ്റീരിയ ഉപരോധിച്ചു. ഗസ്സയിലേക്ക് ഭക്ഷണം അയയ്ക്കുകയും 33,000 ഫലസ്തീനികളെ കൊന്നൊടുക്കിയവർക്ക് യുഎസ് സഹായം നൽകുന്നത് നിർത്തുകയും ചെയ്യുന്നത് വരെ സെനറ്റ് കഫറ്റീരിയയിൽ നിന്ന് ആരെയും ഭക്ഷണം കഴിക്കി​ല്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം’ -സംഘടന അറിയിച്ചു.


Tags:    
News Summary - Dozens of Christians arrested after shutting down Senate lunch in protest of Gaza famine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.