Posted On
date_range Updated On
date_range ഡോണൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനി വിവാഹിതയായി
വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ മകൾ ടിഫാനി വിവാഹിതയായി. ബിസിനസുകാരനായ മൈക്കിൾ ബൗലോസ് ആണ് വരൻ. ഫ്ലോറിഡയിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള പാം ബീച്ചിലെ മാർ എ ലാഗോയിലായിരുന്നു വിവാഹ ചടങ്ങ്. യു.എസ് കോൺഗ്രസ് അംഗം അന്ന പൗലീന ലൂണ ദമ്പതികൾക്ക് ട്വിറ്ററിൽ ആശംസ നേർന്നു.
സഹോദരി ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും കുട്ടികളും ട്രംപിന്റെ ഭാര്യ മെലാനിയയും മകൻ എറികും ചടങ്ങിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇവാൻക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പ് വലിയ ആശങ്കയിലായിരുന്നു ടിഫാനി. നികോൾ ചുഴലിക്കാറ്റ് തന്റെ ജീവിതത്തിലെ സുപ്രധാന ആഘോഷം തകിടംമറിക്കുമോ എന്നായിരുന്നു ആധി. ഭാഗ്യവശാൽ വിവാഹം മംഗളമായി നടന്നു.
ട്രംപിന്റെ നാലാമത്തെ കുട്ടിയാണ് ടിഫാനി. മരിയ മാപ്ൾസ് ആണ് അമ്മ. 2018 ലാണ് ടിഫാനി ബൗലോസുമായി പ്രണയത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.