വാഷിങ്ടൺ: 'കാര്യം ട്രംപ് മണ്ടനാണ്. പക്ഷേ, അതൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ ചേച്ചീ' എന്ന് ചോദ്യമുയരുകയാണ് സമൂഹ മാധ്യമങ്ങളിലിപ്പോൾ. ചോദ്യം മറ്റാരോടുമല്ല. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുഖ്യ പ്രചാരക ടോമി ലേറനോടാണ്.
ഇന്ത്യയിലെ ആരാധകരോട് ട്രംപിനെ കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെ ടോമിക്ക് വന്നൊരു നാക്കുപിഴവാണ് ഇപ്പോൾ ഇന്ത്യക്കാർ ആഘോഷിക്കുന്നത്. ട്രംപിനെ അടുത്ത തവണ കൂടി അധികാരത്തിലെത്തിക്കാൻ നടക്കുന്ന 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ൻ', 'കീപ്പ് അമേരിക്ക ഗ്രേറ്റ്' എന്നീ കാമ്പയിനുകളെ പിന്തുണക്കുന്ന ഇന്ത്യയിലെ ആരാധകർക്ക് നന്ദി പറയാനാണ് ടോമി വിഡിയോ പങ്കുവെച്ചത്.
ട്രംപ് 2020 അജണ്ട അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്ന് നമുക്ക് ഉറപ്പാണ് എന്ന് പറഞ്ഞ േശഷമാണ് ടോമി 'വെടി പൊട്ടിച്ചത്'. 'കാരണം ട്രംപ് മൂങ്ങയെ പോലെ ബുദ്ധിമാനാണ്. നിങ്ങൾ ഹിന്ദിയിൽ പറയും പോലെ, എെൻറ ഉച്ഛാരണം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രസിഡൻറ് ട്രംപ് ഒരു ഉല്ലു ആണ്' എന്നാണ് ടോമി പറയുന്നത്.
ഇൗ 'ഉല്ലു' പ്രയോഗമാണ് സൈബർ ലോകത്ത് ഇപ്പോൾ ചിരി പരത്തുന്നത്. ഉല്ലു എന്ന ഹിന്ദി വാക്കിെൻറ അർഥം മൂങ്ങ എന്ന് ആണെങ്കിലും അത് ഒരാളെ മണ്ടൻ എന്ന് കളിയാക്കാനാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ട്രംപ് മണ്ടനാണെന്ന് മുഖ്യ പ്രചാരക തന്നെ വിളിച്ചുപറയുന്നതിലെ തമാശയാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസത്തിന് കാരണമായത്. മുൻ ടെലിവിഷൻ അവതാരക കൂടിയായ ടോമി ലേറൻ ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുൻനിരയിലുള്ളയാളാണ്.
'ചിരി നിർത്താനാകുന്നില്ല' എന്നാണ് ചിലർ വിഡിയോക്ക് കമൻറ് ചെയ്തിരിക്കുന്നത്. 'ട്രംപ് ഒരു ഉല്ലു (മണ്ടൻ) ആണെന്ന കാര്യത്തിൽ ഞങ്ങൾ നിങ്ങളെ പിന്തുണക്കുന്നു ടോമി' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'ആരെങ്കിലും ഇവരൊടൊന്ന് കൃത്യമായ അർഥം പറഞ്ഞുകൊടുക്കൂ', 'അമേരിക്കയെ വീണ്ടും 'ഉല്ലു' ആക്കരുത്', 'നിങ്ങൾ കൃത്യമായി ആ വാക്ക് പറഞ്ഞു' എന്നൊക്കെ പ്രതികരിച്ചവരുമുണ്ട്.
I can't 😂
— StanceGrounded (@_SJPeace_) August 25, 2020
"President trump is wise like an ullu"
In hindi ullu means owl but used as an insult to consider someone a fool
We all can agree with tomi that Trump is an Ullu 😂🦉 pic.twitter.com/4IzdTBXQYr
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.