യുക്രെയ്നുമേൽ യുദ്ധ മേഘങ്ങൾ; റഷ്യയെ പിന്തുണക്കുന്നതിന് ചൈനക്കെതിരെ യു.എസ്

വാഷിംഗ്ടൺ: ഏതു നിമിഷവും റഷ്യ യുക്രെയ്നെ അക്രമിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ റഷ്യകക് പിന്തുണ നൽകുന്ന ചൈനക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ്. പെന്റഗൺ വക്താവ് ജോൺ കിർബിയാണ് ​ചൈനക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. റഷ്യക്ക് ചൈന നൽകുന്ന പിന്തുണ യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതാണെന്ന് കിർബി പറഞ്ഞു.

അതേസമയം, യുക്രെയ്ൻ ആക്രമിക്കണമോ എന്ന കാര്യത്തിൽ റഷ്യൻ നേതാവ് വ്ലാഡിമിർ പുടിൻ അന്തിമ തീരുമാനമെടുത്തതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. പ്രതിസന്ധി ചർച്ച ചെയ്യാൻ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ചൊവ്വാഴ്ച യൂറോപ്പിലേക്ക് പോകാൻ പദ്ധതിയിടുന്നതായി പെന്റഗൺ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് ഓസ്റ്റിൻ യോഗങ്ങൾ നടത്തുകയും പോളണ്ട് സന്ദർശിക്കുകയും ചെയ്യും. അവിടെ 3,000 സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യ അന്തിമ തീരുമാനം എടുത്തതായി വിശ്വസികകുന്നില്ലെന്നും സൈനിക നടപടി ഏതു ദിവസവും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "Deeply Alarming": US Slams China For Supporting Russia On Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.