ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പള്ളിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ഞായറാഴ്ച മൂന്നു പേർകൂടിയാണ് മരിച്ചത്. 13 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വാതക പൈപ്പ്ലൈനിലുണ്ടായ ചോർച്ചയാണ് ആറ് എ.സികൾ പൊട്ടിത്തെറിക്കാൻ കാരണമെന്ന് സംശയിക്കുന്നു.
പള്ളിക്കടിയിലൂടെയാണ് പൈപ്പ്ലൈൻ കടന്നുപോകുന്നത്. ഈ വാതകം പള്ളിക്കുള്ളിൽ കെട്ടിനിന്നിരിക്കാം. തുടർന്ന് ഫാനോ എ.സിയോ ഓൺ ആക്കുകയോ ഓഫാക്കുകയോ ചെയ്യുേമ്പാഴുണ്ടായ തീപ്പൊരി സ്ഫോടനത്തിലേക്ക് നയിച്ചതാകാമെന്നാണ് അനുമാനം. നാരായൺഗഞ്ചിലെ ബൈത്തുസ്സലാത്ത് പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടുള്ള നമസ്കാരത്തിനിടെയായിരുന്നു അപകടം.
സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള പള്ളികളിലെ സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഉത്തരവിട്ടു.
വാതകചോർച്ച സംബന്ധിച്ച് പള്ളിക്കമ്മിറ്റി ഈയിടെ 'ടൈറ്റസ് ഗ്യാസ് കമ്പനി'ക്ക് പരാതി നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇത് ശരിയാക്കാൻ അവർ കോഴ ആവശ്യപ്പെട്ടു.കോഴ നൽകാതിരുന്നതുമൂലം പരാതി അവഗണിക്കുകയായിരുന്നുവെന്ന് 'ധാക്ക ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു. പള്ളിക്കമ്മിറ്റിയും മുനിസിപ്പൽ അധികൃതരും അലംഭാവം കാണിച്ചുെവന്ന് ആരോപിച്ച് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.