ബ്ലാൻടയർ (മലാവി): തെക്കേ ആഫ്രിക്കൻ രാജ്യങ്ങളായ മലാവിയിലും മൊസാംബിക്കിലും മഡഗാസ്കറിലും കനത്ത ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. കുട്ടികളടക്കം 220ലേറെ പേർ മരിച്ചു. ഫ്രെഡി ചുഴലിക്കാറ്റ് ഫെബ്രുവരി അവസാനം മുതൽ തെക്കൻ ആഫ്രിക്കയിൽ നാശം വിതക്കുകയാണ്. 60,000 ആളുകളെ ബാധിച്ചതായും 19,000 പേർ പലായനം ചെയ്തതായും മലാവി സർക്കാർ അറിയിച്ചു.
മലാവിയുടെ തെക്കൻ മേഖലയിലും രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ ബ്ലാൻടയറിലുമായി 199 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ പറയുന്നു. അയൽരാജ്യമായ മൊസാംബിക്കിൽ 20 പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ദിവസങ്ങളായി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.