ബോട്ടിൽ പാനീയം കുടിച്ചവർക്ക് രോഗബാധ; ടാപ്പ് വെള്ളം കുടിക്കാൻ നിർദേശിച്ച് ക്രൊയേഷ്യ

സാഗ്രെബ്: ബോട്ടിൽ പാനീയം കുടിച്ച നിരവധിപേർ അസുഖബാധിതരായ സാഹചര്യത്തിൽ ജനങ്ങളോട് ടാപ്പ് വെള്ളം മാത്രം കുടിക്കാൻ നിർദേശിച്ച് ക്രൊയേഷ്യൻ അധികൃതർ. ബോട്ടിൽ പാനീയങ്ങളിൽ ചില രാസവസ്തുക്കൾ കലർന്നതാണ് രോഗബാധക്ക് കാരണമെന്ന് കരുതുന്നു. മിക്കവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ഉടൻതന്നെ ആശുപത്രി വിടുമെന്നും ആരോഗ്യമന്ത്രി വിലി ബെറോസ് പറഞ്ഞു.

സംശയാസ്പദമായ പാനീയങ്ങൾ കടകളിൽനിന്നും റസ്റ്റാറന്റുകളിൽനിന്നും നീക്കംചെയ്യാനും അധികൃതർ ഉത്തരവിട്ടു. ഏത് ഉൽപന്നമാണ് പിൻവലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കൊക്ക കോള ബ്രാൻഡിലുള്ള ഉൽപന്നങ്ങളാണ് പ്രശ്നമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 

Tags:    
News Summary - Croatia advised to drink tap water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.