കോവിഡ്​ വാക്​സിൻ അല്ലെങ്കിൽ ജയിൽ

മനില: കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിക്കാത്തവരെ ജയിലിലടക്കുമെന്ന്​ ഫിലിപ്പീൻസ്​ പ്രസിഡൻറ്​ റൊഡ്രിഗോ ദുതർതേ. ഇവ​ർക്ക്​ ബലമായി വാക്​സിൻ കുത്തിവെക്കുമെന്നും വാക്​സിനെടുക്കാൻ താൽപര്യമില്ലാത്തവർ രാജ്യം വിട്ടുപോകണമെന്നും ദുതർതേ ആവശ്യപ്പെട്ടു. തിങ്കളാഴ്​ച രാത്രി നടന്ന മന്ത്രിസഭ യോഗത്തിനു ശേഷമായിരുന്നു ഫിലിപ്പീൻസ്​ പ്രസിഡൻറി​െൻറ പ്രഖ്യാപനം. രാജ്യത്ത്​ കുറഞ്ഞ ശതമാനം ആളുക​ളേ വാക്​സിനേഷൻ സ്വീകരിച്ചിട്ടുള്ളൂ. വാക്​സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞ

തോടെ രാജ്യത്ത്​ രജിസ്​ട്രേഷൻ നിർത്തിയിരിക്കയാണ്​.കഴിഞ്ഞദിവസം 28,000 പേർക്ക്​ വാക്​സിനേഷന്​ അറിയിപ്പ്​ നൽകിയിട്ടും 4,402 പേർ മാത്രമാണ്​ എത്തിയത്​. രാജ്യത്ത്​ 13.6കോടി ആളുകൾക്കാണ്​ വൈറസ്​ ബാധിച്ചത്​. 23,749 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. 22,10,134 പേരാണ്​ ഇതുവരെ വാക്​സിൻ സ്വീകരിച്ച

ത്​. ഡെൽറ്റ വകഭേദം തടയാൻ അതിർത്തികൾ അടക്കുന്നതടക്കം പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്​ ഫിലീപ്പീൻസ്​.

Tags:    
News Summary - ‘COVID vaccine or jail?’: Duterte warns as Delta variant surges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.