കോവിഡ്​: 1.59 ലക്ഷം പേരെ അമേരിക്ക നാടുകടത്തി

സാൻ​​​ഫ്രാൻസിസ്​കോ: കോവിഡ്​ മഹാമാരി വ്യാപകമായ ശേഷം അമേരിക്കയിൽനിന്ന്​ 1.59 ലക്ഷം അനധികൃത താമസക്കാരെ നാടുകടത്തി. മാർച്ചിൽ യു.എസ്​ സെ​േൻറഴ്​സ്​ ​േഫാർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവൻഷൻ അടിയന്തരാവസ്ഥ ഉത്തരവ്​ വന്ന ശേഷമാണ്​ ഇത്രയും പേരെ നാടു കടത്തിയത്​.

രക്ഷാകർത്താക്കളില്ലാതെ ഒറ്റപ്പെട്ട 8800 കുട്ടികളെ അതിർത്തി വഴി മെക്​സികോയിലേക്ക്​ തിരിച്ചയച്ചതായു​ം ബോർഡർ പട്രോൾസ്​ ഉപ മേധാവി റൗൾ ഒാർടിസ്​ വ്യക്തമാക്കി. കുട്ടികളെ ഹോട്ടലിൽ കസ്​റ്റഡിയിൽ താമസിപ്പിക്കുന്നത്​ തടഞ്ഞ്​ ലോസ്​ ആഞ്​ജലസ്​ കോടതി ഉത്തരവിട്ടതിനെതിരായ അപ്പീലിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.