ന്യൂഡൽഹി: ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59,05,415 ആയി. ഇതിൽ 3,62,024 (3.6 ലക്ഷം) പേർ മരണത്തിന് കീഴടങ്ങി. 2,59,691 (2.5 ലക്ഷം) രോഗം ഇതിനകം ഭേദമായിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ അമേരിക്ക തന്നെയാണ്. അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,68,461 (17.6 ലക്ഷം) ആയി. ഇവിടെ 1,03,330 ആളുകൾ മരിച്ചിട്ടുണ്ട്.
ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ രോഗം ബാധിച്ചത് 82,995 പേർക്കാണ്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ഇന്ത്യ, തുർക്കി, ഇറാൻ, പെറു, കാനഡ, ചിലി എന്നീ 14 രാജ്യങ്ങളിൽ ഇതിലധികം പേർക്ക് ഇതിനകം കോവിഡ് ബാധിച്ചു. അതിൽ തന്നെ ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷത്തിന് മുകളിലാണ്.
അമേരിക്ക കൂടാതെ ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കാൽ ലക്ഷത്തിലധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.