ഇരുപതിനായിരം കടന്ന് കോവിഡ് മരണം; പിടിച്ചുകെട്ടാനാകുമോ മഹാമാരിയെ?

റോം: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ ഇരുപതിനായിരം കടന്നു. 20,495 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് ഏറ്റ വും നാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 7503 ആയി. 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത് 683 പേരാണ്.

സ്പെയിനിൽ 443 പേരും ഇറാനിൽ 143 പേരും യു.എസിൽ 39 പേരുമാണ് 24 മണിക്കൂറിനിടെ മരിച്ചത്.

അതേസമയം, കോവിഡ് ബാധയെ വരുതിയിലേക്ക് കൊണ്ടുവരുന്ന ചൈനയിൽ നാല് പേർ മാത്രമാണ് ഇന്നലെ മരിച്ചത്.

ഇറ്റലിയിലും സ്പെയിനിലും യു.എസിലും കൂടി 15,000ൽ ഏറെ പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ലോകത്താകമാനം 29,714 കേസാണ് സ്ഥിരീകരിച്ചത്.

Full View
Tags:    
News Summary - covid death toll pass 20000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.