ബെയ്ജിങ്: കോവിഡ് വ്യാപനത്തെ തുടർന്ന് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വിപണി അടച്ചിട്ട് ചൈന. ഷെൻസെനിൽ ഇലക്ട്രോണിക്സ് മൊത്ത വ്യാപാര കേന്ദ്രമായ ഹ്വാങിയാങ്ബെയ് ആണ് നാലു ദിവസത്തേക്ക് അടച്ചത്. 1.7 കോടി ജനസംഖ്യയുള്ള ഷെൻസനിൽ മുമ്പും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നത്. നാലു ദിവസം കടകൾ അടച്ചിടുന്നതിന് പുറമെ പ്രദേശവാസികൾ എല്ലാവരും ഓരോ ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.ഷെൻസനിലെ 24 മെട്രോ സ്റ്റേഷനുകളും നാലു ദിവസത്തേക്ക് അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.