സമുദ്ര വിഭവങ്ങളിൽ കൊറോണ വൈറസ്​ സാന്നിധ്യം; ആറു ഇന്ത്യൻ കമ്പനികളിൽനിന്ന്​ ഇറക്കുമതി നിരോധിച്ച്​ ചൈന

ബെയ്​ജിങ്​: കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ ആറു ഇന്ത്യൻ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായി ചൈനീസ്​ കസ്റ്റംസ്​ അറിയിക്കുകയായിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ്​ അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ​ നിരവധി കമ്പനികളിൽ നിന്ന്​ ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ വിലക്കേർപ്പെടുത്തുകയും ചെയ്​തിരുന്നു.

ആറു ഇന്ത്യന്‍ കമ്പനികളിൽനിന്ന്​ സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്​ ഒരാഴ്ചത്തേക്കാണ്​ നിരോധനം.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉത്​ഭവിച്ച കൊറോണ വൈറിസന്‍റെ വ്യാപനം രാജ്യത്ത്​ വൻതോതിൽ നിയന്ത്രിച്ചിരുന്നു. എന്നാൽ, വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​.

Tags:    
News Summary - Covid 19 China suspends import of frozen seafood from 6 Indian firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.