വത്തിക്കാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ ഉടലെടുത്ത യദ്ധാന്തരീക്ഷത്തിൽ പ്രതികരണവുമായി പോപ്പ് ലിയോ. അക്രമ പരമ്പര അവസാനിപ്പിക്കണമെന്നും കടുത്ത ആശങ്കയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പരസ്പര ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കാനാവില്ല. മറിച്ച് ന്യായയുക്തവും ആത്മാർത്ഥവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണ് സമാധാനം കൈവരിക്കുക. അക്രമ പരമ്പര പരിഹരിക്കാനാകാത്ത തലത്തിലേക്ക് മാറും മുമ്പ് അത് തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ എല്ലാ കക്ഷികളോട് ഞാൻ ഹൃദയംഗമമായി അഭ്യർഥിക്കുന്നു’ - പോപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.