അലി റസ അറാഫി, ഇറാനിൽ ഖാംനഈയുടെ താൽക്കാലിക പിൻഗാമി

തെഹ്റാൻ: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രയേൽ യു.എസ് സംയുക്ത ആക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ആയത്തുല്ല റസ അറാഫിയെ താൽക്കാലിക പിൻഗാമിയി പ്രഖ്യാപിച്ചു. ഇറാനിലെ സുപ്രധാനമായ ഭരണഘടനാ നിരീക്ഷക സംഘത്തിലെ അംഗമാണ്. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മൂന്നംഗ താൽക്കാലിക കൗൺസിലിലേക്ക് അറാഫിയെ നിയമിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

67 കാരനായ അറാഫി ഗാർഡിയൻ കൗൺസിലിലെ അംഗം കൂടിയാണ്. താൽക്കാലിക കൗൺസിലിൽ ജുഡീഷ്യൽ മേധാവി ഗുലാം ഹുസൈൻ മുഹ്സിൻ ഇജീ, പ്രസിഡന്‍റ് മസൂദ് പെസെശ്ക്യാൻ എന്നിവരും ഉണ്ടാവും.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടർന്ന് താസ്നിം ഫാർസ് തുടങ്ങിയ വാർത്ത ഏജൻസികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്തു.

ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും.

1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനൗ 1989ലാണ് പരമോന്നത നേതാവാകുന്നത്. ഇറാ​ന്റെ സൈനിക, അർധ സൈനിക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ ഖാംനഈ മുഖ്യപങ്കുവഹിച്ചു. 

Tags:    
News Summary - Alireza Arafi Appointed To Iran's Leadership Council After Ayatollah Ali Khamenei Killed In US-Israel Strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.