വാഷിങ്ടൺ: യു.എസ് പൗരന്മാരുടെ രഹസ്യവിവരങ്ങൾ സ്വന്തമാക്കാനുള്ള ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്കിന്റെ സർക്കാർ കാര്യക്ഷമത വകുപ്പിന്റെ നീക്കം കോടതി തടഞ്ഞു. യു.എസ് ട്രഷറി വകുപ്പിന്റെ രഹസ്യരേഖകൾ സർക്കാർ കാര്യക്ഷമത വകുപ്പിന് കൈമാറുന്നത് ശനിയാഴ്ച ജില്ല ജഡ്ജി പോൾ എ. ഏംഗൽമയർ വിലക്കി.
വിവിധ സ്ഥാപനങ്ങളിൽനിന്ന് രഹസ്യരേഖകൾ ആവശ്യപ്പെട്ട കാര്യക്ഷമത വകുപ്പ് നടപടി നേരത്തേ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാമൂഹിക സുരക്ഷ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വ്യക്തികളുടെ രഹസ്യവിവരങ്ങളാണ് മസ്കിന്റെ ടീം വിവിധ സ്ഥാപനങ്ങളിൽനിന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ 19 ഡെമോക്രാറ്റിക് അറ്റോണി ജനറൽമാർ കോടതിയെ സമീപിക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്റെ നേതൃത്വത്തിലെ ജനങ്ങൾ തെരഞ്ഞെടുക്കാത്ത സംഘത്തിന് രഹസ്യവിവരങ്ങൾ ആവശ്യപ്പെടാൻ അധികാരമില്ലെന്ന് ന്യൂയോർക് അറ്റോണി ജനറൽ ലെറ്റിഷിയ ജയിംസിന്റെ നേതൃത്വത്തിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.