ന്യൂയോർക്: കോവിഡ് വകഭേദങ്ങൾക്ക് പുതിയ പേരുകൾ നിർദേശിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). യു.കെ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങൾക്ക് പേരു നൽകാൻ ഗ്രീക്ക് പദങ്ങളാണ് ഡബ്ല്യു.എച്ച്.ഒ ഉപയോഗിച്ചിരിക്കുന്നത്.
യു.കെ വകഭേദത്തെ ആൽഫ, ദക്ഷിണാഫ്രിക്കൻ വകഭേദത്തെ ബീറ്റ, ഇന്ത്യയിൽ കണ്ടെത്തിയ വൈറസിനെ ഡെൽറ്റ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. ഡെൽറ്റക്കു മുമ്പ് കണ്ടെത്തിയ വൈറസ് വകഭേദം കാപ്പ എന്നും അറിയപ്പെടും. ബ്രസീൽ വകഭേദത്തിന് ഗാമ എന്നും പേരിട്ടു. ഇനിവരുന്ന വകഭേദങ്ങൾക്കും ഗ്രീക്ക് അക്ഷരമാലയിലെ പേരുകൾ നൽകും.
2020 ഒക്ടോബറിലാണ് ഇന്ത്യയിൽ ഡെൽറ്റ, കാപ്പ വകഭേദങ്ങൾ ആദ്യമായി കണ്ടെത്തുന്നത്. കണ്ടെത്തിയ രാജ്യങ്ങളുടെ പേരിൽ
കോവിഡ് വകഭേദങ്ങൾ അറിയപ്പെടരുതെന്നും ഡബ്ല്യു.എച്ച്.ഒ നിഷ്കർഷിച്ചു. അതിനാൽ വകഭേദത്തെ ഇന്ത്യൻ എന്നു വിളിക്കുന്നതിൽ കേന്ദ്ര സർക്കാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.