വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് രോഗികളും മരണവും അനുദിനം വർധിക്കുേമ്പാഴും ശക്തമായ നടപടികൾ സ്വീകരിക്കില്ലെന്ന നിലപാടുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ജനങ്ങൾക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ടെന്നും മാസ്ക് ധരിക്കൽ നിർബന്ധമാക്കില്ലെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം 77,000 രോഗികളാണ് അമേരിക്കയിലുണ്ടായത്. എല്ലാവരും മാസ്ക് ധരിക്കണമെന്ന നിലപാടിനെ താൻ അംഗീകരിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങളും പ്രാദേശിക നേതാക്കളും പരമാവധി ശ്രമിക്കണമെന്ന പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഡോ. ആൻറണി ഫൗച്ചിയുടെ ആവശ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
േഡാ. ഫൗച്ചിയും സർജൻ ജനറലും എല്ലാം നേരത്തേ മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നുവെന്നും സുപ്രഭാതത്തിൽ ഇവർ മലക്കം മറിഞ്ഞത് എന്താണെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. മാസ്ക് പ്രശ്നങ്ങളുണ്ടാക്കുന്നതായും ട്രംപ് പറഞ്ഞു. മാസ്ക് ധരിച്ച് ഒരിക്കൽ മാത്രമാണ് ട്രംപ് പൊതുജനമധ്യത്തിൽ എത്തിയിട്ടുള്ളത്. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ് രാജ്യം തുറക്കുകയും ജനം കൂടുതലായി പുറത്തിറങ്ങുകയും ചെയ്യുേമ്പാൾ സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും മാത്രമാണ് രോഗവ്യാപനം തടയാനുള്ള ഏക വഴിയെന്ന് ഡോ. ഫൗച്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.