നമാൽ രാജപക്സെ

ശ്രീലങ്കയിലെ സമൂഹമാധ്യമ വിലക്കിനെതിരെ മഹിന്ദ രാജപക്സെയുടെ മകൻ

കൊളംബോ: രാജ്യത്തെ സമൂഹമാധ്യമ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് ശ്രീലങ്കയിലെ യുവജന കായിക വകുപ്പ് മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ മകനുമായ നമാൽ രാജപക്സെ ആവശ്യപ്പെട്ടു. ഇത്തരം നിരോധനങ്ങൾ തികച്ചും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാടസാപ്പ് ഉൾപ്പടെയുള്ള എല്ലാ സമൂഹമാധ്യമങ്ങളുടെയും പ്രവർത്തനം സർക്കാർ തടഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന വൻ പ്രതിഷേധങ്ങൾക്കിടയിലാണ് സർക്കാരിന്‍റെ നടപടി.

സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം തടഞ്ഞ നടപടിയോട് താൻ ഒരിക്കലും യോചിക്കില്ല. ഉപയോഗശൂന്യമായ നടപടിയാണിതെന്നും കൂടുതൽ പുരോഗമനപരമായി ചിന്തിക്കാൻ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

അവശ്യസാധനങ്ങളുടെ ദൗർലഭ്യം, രൂക്ഷമായ വിലക്കയറ്റം, വൈദ്യുതി മുടക്കം എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച വരെ രാജ്യത്ത് 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് തുടരുന്ന പ്രതിസന്ധിക്കെതിരെ പ്രതിഷേധിക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നൂറുകണക്കിന് പ്രതിഷേധക്കാരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടിയത്. ക്രമസമാധാനം നിലനിർത്തുന്നതിനും അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് രാജപക്‌സെ പറഞ്ഞു.

Tags:    
News Summary - Completely Useless: Lanka PM's Minister Son On Social Media Blackout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.