ചാൾസ് രാജാവിന്റെ പേരിൽ നാണയം

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പേരിൽ നാണയം പുറത്തിറക്കി. ബ്രിട്ടീഷ് ശിൽപിയായ മാർട്ടിൻ ജെന്നിങ്സ് രൂപകൽപനചെയ്ത നാണയം ചാൾസ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ഡോളർ, 50 പെൻസ് നാണയങ്ങളാണ് റോയൽ മിന്റ് പുറത്തിറക്കിയത്. ഈ വർഷംതന്നെ പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കും. രാജകീയ പാരമ്പര്യത്തിനനുസൃതമായി ചാൾസിന്റെ ഛായാചിത്രം ഇടത്തേക്ക് മുഖംതിരിച്ചാണുള്ളത്.

എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള നാണയത്തിൽ വലത്തോട്ട് മുഖംതിരിച്ചായിരുന്നു. ആചാരപ്രകാരം ഓരോ അധികാരിയുടെയും വശം മാറ്റാറുണ്ട്. 'ചാൾസ് മൂന്നാമൻ രാജാവ്, ദൈവകൃപയാൽ, വിശ്വാസത്തിന്റെ സംരക്ഷകൻ' എന്ന് അർഥം വരുന്ന വാചകവും ചേർത്തിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള നാണയം പ്രചാരത്തിൽ തുടരും. എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള 27 ബില്യൺ നാണയങ്ങൾ യു.കെയിൽ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Coinage in the name of King Charles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.